ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യത്തേത് പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. സാമൂഹികവ്യാപനം തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍ ആണ്. ഇതിനു അടിയന്തര സ്വഭാവമുണ്ട്. രോഗവ്യാപനം അതിതീവ്രമാണ്. രോഗാണു ഇവിടെ തന്നെയുണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയാണ് ഈ എമര്‍ജന്‍സി ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവന്റെ വിലയുള്ള ജാഗ്രത വേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.