Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോളിങ് ബൂത്തില്‍ ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്ക് പ്രവേശനം

പോളിങ് ബൂത്തില്‍ ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്ക് പ്രവേശനം

എ കെ ജെ അയ്യര്‍

, വ്യാഴം, 3 ഡിസം‌ബര്‍ 2020 (11:46 IST)
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നടക്കുമ്പോള്‍ പോളിങ് ബൂത്തില്‍ ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ചു പ്രവേശിക്കാം. പോളിങ് ബൂത്തുകളില്‍ കോവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ്  കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം വയ്ക്കുന്നത്.
 
ഇതില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ നിര്ബന്ധമായും ഉപയോഗിക്കണം. പോളിങ് ഏജന്റുമാര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്ബന്ധമാണ്. വോട്ടര്‍മാര്‍ ബൂത്തില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം  മാസ്‌കും ധരിക്കണം. എന്നാല്‍ തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം.
 
ഇതിനൊപ്പം കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട്.  തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തപാല്‍ ബാലറ് വിതരണം ചെയ്യുന്നവരും തപാല്‍ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിര്‍ബന്ധമായും കയ്യുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. വോട്ടെടുപ്പിന് ശേഷം രേഖകള്‍ പ്രത്യേക പാക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത മൂന്നുമണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത, ബുറേവി കന്യാകുമാരിയിലേയ്ക്ക് അടുക്കുന്നത് 90 കിലോമീറ്റർ വേഗതയിൽ