Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തെരഞ്ഞെടുപ്പ്: ഒരേ സ്‌കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ തമ്മില്‍ നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ്: ഒരേ സ്‌കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ തമ്മില്‍ നേര്‍ക്കുനേര്‍

എ കെ ജെ അയ്യര്‍

, തിങ്കള്‍, 16 നവം‌ബര്‍ 2020 (18:03 IST)
ആവണീശ്വരം: സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ബന്ധുക്കള്‍ തമ്മില്‍ മത്സരിക്കുന്നതും ഒക്കെ കേട്ടതുപോലെ ഇപ്പോള്‍ ഒരേ സ്‌കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ എതിര്‍ പാര്‍ട്ടികളില്‍ നിന്ന് തദ്ദേശഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അങ്കംവെട്ടാന്‍ ഒരുങ്ങുന്നു. കുന്നിക്കോട് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലാണ് ഈ മത്സരം.
 
ആവണീശ്വരം ഇ.പി.പിഎം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മീരാ ആര്‍.നായര്‍, എല്‍.ലീന സുരേഷ് എന്നിവരാണ് യഥാക്രമം യു.ഡി.എഫിനും എല്‍.ഡി.എഫിനും വേണ്ടി പരസ്പരം മത്സരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് ഇവര്‍ക്ക് സ്ഥാനാര്‍ഥി ടിക്കറ്റു ലഭിക്കുന്നത്. എങ്കിലും ഇവര്‍ തങ്ങളുടെ സൗഹൃദം വിട്ടുള്ള മത്സരത്തിന് തയ്യാറല്ലെന്നാണ് പറയുന്നത്.
 
കെ.പി.സി.സി അംഗമായിരുന്ന പി.രാമചന്ദ്രന്‍ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മീര ആര്‍.നായര്‍, അതെ സമയം വിളക്കുടി ഗ്രാമ പഞ്ചായത് പ്രസിഡന്റായിരുന്ന എം.ശ്രീധരന്‍ പിള്ളയുടെ മകളാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ലീനാ സുരേഷ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൻമോഹൻ സിങിന് പ്രശംസ, 902 പേജുള്ള ഒബാമയുടെ പുസ്‌തകത്തിൽ മോദിയെ പരാമർശിക്കുക പോലും ചെയ്‌തിട്ടില്ലെന്ന് ശശി തരൂർ