Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ഈവര്‍ഷത്തെ എംബിബിഎസ് കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ഈവര്‍ഷത്തെ എംബിബിഎസ് കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 സെപ്‌റ്റംബര്‍ 2023 (16:13 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടപടികളും 2023-ലെ ആയൂര്‍വേദ/ ഹോമിയോ/സിദ്ധ/ യുനാനി/ ഫാര്‍മസി/അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്/ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളും ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം.
 
ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കല്‍/പുതിയതായി കൂട്ടിച്ചേര്‍ത്ത കോഴ്‌സുകള്‍/കോളേജുകളിലേക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്നിവയ്ക്കുള്ള സൗകര്യം സെപ്റ്റംബര്‍ 11ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ല്‍ ലഭിക്കും. നീറ്റ് യു.ജി. 2023 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആയൂര്‍വേദ കോഴ്‌സുകളിലേക്കും മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കും ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഫാര്‍മസി കോഴ്‌സുകളിലേക്കും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ സെപ്റ്റംബര്‍ 11ന് വൈകിട്ട് മൂന്നുവരെ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതചുഴി മധ്യപ്രദേശിന് മുകളില്‍; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്