Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഓഗസ്റ്റ് 2023 (20:05 IST)
ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ  ഈ സമയം ലഭിക്കും. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്- മന്ത്രി അറിയിച്ചു.
 
അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍