Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോളി സ്പോട്ട് അഡ്മിഷന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

പോളി സ്പോട്ട് അഡ്മിഷന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:19 IST)
സര്‍ക്കാര്‍/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തും. അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 3 മുതല്‍ 7 വരെ www.polyadmission.org യിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍/മൊബൈല്‍ /One Time Registration നമ്പരും ജനനതീയതിയും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓരോ ജില്ലകളിലേയും നോഡല്‍ പോളിടെക്നിക് കോളേജുകളില്‍  ഒക്ടോബര്‍ 10 മുതല്‍ 14 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ,  മൂന്ന് ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല. www.polyadmission.org യില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ അതതു നോഡല്‍ പോളീടെക്നിക് കോളേജുകളില്‍ ഹാജരാകണം. സ്പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാം. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കും. ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കും.
 
നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org യിലെ 'Vacancy position' എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. റാങ്ക് ലിസ്റ്റില്‍ പേരുള്ള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്റ് പ്രകാരം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: കേരളത്തിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത