Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിയമലംഘനങ്ങള്‍ ഗതാഗതവകുപ്പിനെ വിളിച്ചുപറഞ്ഞത് മറ്റൊരു വ്‌ളോഗര്‍; വന്‍ കുടിപ്പകയുടെ കഥകള്‍ പുറത്ത്

ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിയമലംഘനങ്ങള്‍ ഗതാഗതവകുപ്പിനെ വിളിച്ചുപറഞ്ഞത് മറ്റൊരു വ്‌ളോഗര്‍; വന്‍ കുടിപ്പകയുടെ കഥകള്‍ പുറത്ത്
, ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:10 IST)
വ്‌ളോഗര്‍മാര്‍ക്കിടയിലെ കുടിപ്പകയാണ് ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കുടുക്കിയതെന്ന് റിപ്പോര്‍ട്ട്. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിനാണ് സഹോദരങ്ങളായ എബിനും ലിബിനും അറസ്റ്റിലായത്. ഇവരുടെ വാഹനത്തിലെ നിയമലംഘനങ്ങളെ കുറിച്ച് ഗതാഗതവകുപ്പിനെ വിളിച്ച് പറഞ്ഞത് മറ്റൊരു പ്രമുഖ വ്‌ളോഗര്‍ ആണ്. വ്‌ളോഗര്‍മാര്‍ക്കിടയിലെ കുടിപ്പകയാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ കുടുക്കിയത്. 
 
വാന്‍ ലൈഫ് ട്രാവല്‍ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്. ഇ-ബുള്‍ ജെറ്റിന്റെ വളര്‍ച്ചയില്‍ മറ്റ് വ്‌ളോഗര്‍മാര്‍ക്ക് അസൂയയുണ്ടായിരുന്നു. ഇതിനിടയിലാണ് ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇ-ബുള്‍ ജെറ്റ് തങ്ങളുടെ വാഹനത്തില്‍ വന്‍ മോഡിഫിക്കേഷുകള്‍ നടത്തിയത്. ഇക്കാര്യം മറ്റൊരു ട്രാവല്‍ വ്‌ളോഗര്‍ ഗതാഗതവകുപ്പിനെ അറിയിച്ചു. തെളിവുകള്‍ സഹിതമാണ് ഗതാഗതവകുപ്പിനെ കാര്യം അറിയിച്ചത്. 
 
അടുത്തിടെയായി ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവര്‍ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനെതിരെ നാട്ടുകാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടായിരുന്നു. ഇത്തരം പരാതികളും ഗതാഗതവകുപ്പിന് അയച്ചു നല്‍കിയത് മറ്റ് ചില വ്‌ളോഗര്‍മാരാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാനില്ല; സംഭവം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെ