വളർത്തുനായ ചൂണ്ടയിൽ കോർത്ത് ബോട്ടിനോട് ചേർത്ത് കെട്ടിയിട്ട് അടിച്ചുകൊന്നു. വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര് ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്.
കടപ്പുറത്ത് കളിക്കാൻ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയും ഒപ്പമുള്ള യുവാവ് ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.
വീഡിയോയിൽ സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നത് കേൾക്കാം. കൊന്നതിന് ശേഷം ഇവർ പട്ടിയുടെ ജഡം കടലിൽ എറിയുകയായിരുന്നു.