Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലി ആഘോഷം: 10 മണി കഴിഞ്ഞാൽ പടക്കം പൊട്ടിക്കരുത്, ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

ദീപാവലി ആഘോഷം: 10 മണി കഴിഞ്ഞാൽ പടക്കം പൊട്ടിക്കരുത്, ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
, ബുധന്‍, 3 നവം‌ബര്‍ 2021 (15:38 IST)
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കൽ രാത്രി എട്ട് മണി മുതൽ 10 മണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച് ആഭ്യ്അന്തരവകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
 
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ,ശബ്‌ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്‌ടിക്കാത്തതുമായ ഹരിത പടക്കങ്ങൾ മാത്രമെ ഉപ‌യോഗിക്കാവു എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിരുന്നു. ആശുപത്രികൾ,കോടതികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈന ആണവായുധം തൊടുക്കാനു‌ള്ള ഭൂഗർഭകേന്ദ്രങ്ങൾ സജ്ജമാക്കുന്നെന്ന് റിപ്പോർട്ട്