തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന; നേതൃത്വം നല്‍കുന്നത് ദിലീപ് മാത്രമല്ല
തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന
ചലച്ചിത്ര താരം ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (FEUOK) എന്നാണ് പുതിയ സംഘടനയുടെ പേര്.
ദിലീപ് ആണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ (വൈസ് പ്രസിഡന്റ്), ബോബി (ജനറല്‍ സെക്രട്ടറി), കെ ഇ ഇജാസ്, ജി ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), സുമേഷ്, തങ്കരാജ്, അരുണ്‍ ഘോഷ് (ജോയിന്റ് സെക്രട്ടറിമാര്‍), സുരേഷ് ഷേണായ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സംഘടനയ്ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശീര്‍വാദം ഉണ്ടെന്ന് ദിലീപ് പറഞ്ഞു. 168 തിയറ്റര്‍ ഉടമകളാണ് പുതിയ സംഘടനയില്‍ ചേര്‍ന്നത്. സിനിമ നില്ക്കാന് പാടില്ലെന്നും അത് ചലിച്ചു കൊണ്ടേയിരിക്കണമെന്നും ദിലീപ് പറഞ്ഞു.