Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് അകത്തല്ലെ, പിന്നെ ആര് രക്ഷിക്കാന്‍; ഡി സിനിമാസ് തുറപ്പിക്കാനുള്ള പുതിയ നീക്കം ശക്തമാകുന്നു

ദിലീപ് അകത്തല്ലെ, പിന്നെ ആര് രക്ഷിക്കാന്‍; ഡി സിനിമാസ് തുറപ്പിക്കാനുള്ള പുതിയ നീക്കം ശക്തമാകുന്നു

ദിലീപ് അകത്തല്ലെ, പിന്നെ ആര് രക്ഷിക്കാന്‍; ഡി സിനിമാസ് തുറപ്പിക്കാനുള്ള പുതിയ നീക്കം ശക്തമാകുന്നു
കൊച്ചി , ശനി, 5 ഓഗസ്റ്റ് 2017 (18:25 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റർ സമുച്ചയം പൂട്ടിയതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തീയേറ്റർ ഉടമകളുടെ സംഘടന ‘ഫിയോക്’ നിയമനടപടിക്ക്.

ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടായിട്ടും ഇക്കാര്യം ഉയര്‍ത്തിക്കാട്ടി നഗരസഭാ തീയേറ്റർ സമുച്ചയം പൂട്ടിയതിനെതിരെയാണ് ഫിയോക് ഭാരവാഹികൾ രംഗത്തെത്തിയത്. അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു എന്നാണ് നഗരസഭയുടെ വാദം.

2014 മുതല്‍ 2017 ഡിസംബര്‍ വരെ തിയറ്റർ പ്രവർത്തിപ്പിക്കാനാണ് വൈദ്യുതി ഇന്‍സ്പെക്ടറേറ്റ് അനുമതി നൽകിയിട്ടുണ്ട്.  അതിന്റെ രേഖകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഡി സിനിമാസിന് 2014 മുതൽ ലൈസൻസുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. ജനറേറ്റർ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ നഗരസഭ അധികൃതർ നേരിട്ടെത്തിയാണ് തീയേറ്റർ  അടപ്പിച്ചത്.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, നഗരസഭയുടെ അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസിന്റെ പേരിലുള്ളത്. വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് വാഹനാപകടം: കുട്ടികളടക്കം ആറ് പേര്‍ മരിച്ചു - നിരവധി പേർക്കു പരുക്ക്