Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല ദർശനത്തിനായി ഡിജിറ്റൽ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും: കടകംപള്ളി സുരേന്ദ്രൻ

ശബരിമല ദർശനത്തിനായി ഡിജിറ്റൽ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും: കടകംപള്ളി സുരേന്ദ്രൻ

ശബരിമല ദർശനത്തിനായി ഡിജിറ്റൽ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം , തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:02 IST)
ശബരിമല ദർശനത്തിനായി ഡിജിറ്റൽ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗത്തിന് ശേഷം അറിയിച്ചു. കൂടുതൽ ഭക്തർ എത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഇതേപ്പറ്റി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 
സ്ത്രീകൾക്കു ദർശനത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. സ്ത്രീകൾക്കു പ്രത്യേക ക്യൂ ഉണ്ടാകില്ല. പമ്പ മുതൽ സന്നിധാനം വരെ സ്ത്രീ സൗഹൃദ ശുചിമുറികൾ നിർമിക്കും. നിലയ്ക്കൽ– പമ്പ റൂട്ടിൽ ബസുകളിൽ 25% സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കും. പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയമിക്കും. 
 
ദിനംപ്രതി പതിനെട്ടാം പടി ചവിട്ടി ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷമാക്കി നിയന്ത്രിക്കും. കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കൂടുതൽ വനഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു