Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെട്രോൾ വിലയ്‌ക്കൊപ്പം പാചകവാതക വിലയും കുതിക്കുന്നു

പെട്രോൾ വിലയ്‌ക്കൊപ്പം പാചകവാതക വിലയും കുതിക്കുന്നു

പെട്രോൾ വിലയ്‌ക്കൊപ്പം പാചകവാതക വിലയും കുതിക്കുന്നു
തിരുവനന്തപുരം , ശനി, 1 സെപ്‌റ്റംബര്‍ 2018 (10:35 IST)
കേരളത്തിൽ ഇന്ധനവില റെക്കോർഡിലേക്ക്. ഒരു ലിറ്റര്‍ പെട്രോളിന് 18 പൈസയും ഡീഡലിന് 24 പൈസയമാണ് കൂട്ടിയത്. ആ മാസം ആദ്യ ആഴ്‌ചയിൽ തന്നെ ഡീസലിന് 78 പൈസയും പെട്രോളിന് 68 പൈസയും ഉയർത്തിയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം മൂന്ന് രൂപയോളം വർദ്ധിച്ചു.
 
ഇപ്പോൾ പെട്രോൾ ലിറ്ററിന് 82 രൂപയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 82.04 രൂപയും ഡീസൽ ലിറ്ററിന് 75.53 രൂപയുമാണ്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനും വില കുത്തനെ വർദ്ധിച്ചു. ഗാർഹിക സിലിണ്ടറിന് വില 30 രൂപ കൂടി 812.50 രൂപയായി.
 
സബ്‌സിഡിയുള്ള പാചകവാതകത്തിനു ഡല്‍ഹിയില്‍ 1.49 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സിലിണ്ടറിനു വില ഇന്ന് മുതൽ 498.02 രൂപയിൽ നിന്ന് 499.51 രൂപയാകും.
 
കേരളം പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ഇന്ധനവില ഉയർത്തിയിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു