Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക തട്ടിപ്പ് കേസ്: നടി ധന്യമേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ

നടി ധന്യമേരി വർഗീസ് പൊലീസ് പിടിയിൽ...

സാമ്പത്തിക തട്ടിപ്പ് കേസ്: നടി ധന്യമേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം , വെള്ളി, 16 ഡിസം‌ബര്‍ 2016 (13:14 IST)
ചച്ചിത്ര നടി ധന്യമേരി വർഗീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഭർത്താവ് ജോണിനെയും ഭർതൃ സഹോദരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്നാണ് കേസ്.
 
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ പലരുടെയും അടുത്ത് നിന്നും കോടിക്കണക്കിന് പണമാണ് ഇവർ വാങ്ങിയത്. ഇതേകേസിൽ ധന്യയുടെ ഭർതൃപിതാവ്  ജേക്കബ് സാംസണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
 
എന്നാൽ, ആ സമയത്ത് ധന്യയും ഭർത്താവും ഒളിവിലായിരുന്നു. സെലിബ്രിറ്റിയാണെന്നും വലിയ പിടിപാടുള്ളവരാണെന്നും ആയതിനാൽ പൊലീസ് ഇവരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ എല്ലാവരും ചേർന്ന് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ പറഞ്ഞതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 30ലേറെ പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ മുകേഷില്‍ നിന്ന് സഖാവ് മുകേഷിലേക്ക്; പത്തനാപുരത്തെ താരപ്പോരില്‍ ജഗദീഷിനു തോല്‍‌വി