Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: സമവായത്തിന് ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായും മറ്റെന്നാള്‍ ചര്‍ച്ച - വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് എ പദ്മകുമാർ

ശബരിമല , ഞായര്‍, 14 ഒക്‌ടോബര്‍ 2018 (11:21 IST)
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരവുമായും 16ന് ദേവസ്വം ബോർഡ് ചര്‍ച്ച നടത്തും.

പതിനാറാം തിയതി രാവിലെ പത്തുമണിക്കാണ് ചര്‍ച്ച നടക്കുക. തന്ത്രിസമാജം, അയ്യപ്പ സേവാസംഘം, യോഗക്ഷേമസഭ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ചർച്ച മുൻ വിധിയോടെ അല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ വ്യക്തമാക്കി.

നിലവിലെ പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണമെന്നും വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പദ്മകുമാർ പറഞ്ഞു. ഈ മനോഭാവമാണ് ഭക്‍തര്‍ക്കുമുള്ളത്. പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീല പദപ്രയോഗങ്ങളും ചീത്തവിളിയും; ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാല