പരിശോധനയെ എതിര്‍ക്കുന്നില്ല, ഇപ്പോള്‍ നടക്കുന്നത് സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം - കടകംപള്ളി സുരേന്ദ്രൻ
സഹകരണബാങ്കുകളിലെ റെയ്‌ഡിനെ ആരും ഭയക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളിൽ നടന്ന റെയ്‌ഡിനെതിരെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയായിട്ടാണ് സിബിഐയും എൻഫോഴ്‌സ്‌മെന്റും റെയ്‌ഡുകള്‍ നടത്തിയത്. ഈ നീക്കം നല്ല ഉദ്ദേശത്തോടെയല്ലെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാത്തരത്തിലുമുള്ള പരിശോധനയെയും സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുണ്ട്. ഈ പരിശോധനയെ ആരും ഭയക്കുന്നില്ല. തെറ്റായിട്ട് എന്തെങ്കിലും കണ്ടാൽ തിരുത്താനും കേന്ദ്രസർക്കാരും റിസര്‍വ് ബാങ്കും ബിജെപിയും സൃഷ്ടിച്ച പ്രചാരവേലയുടെ പുകമറ തകർക്കാനും അന്വേഷണം ഉപകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ല സഹകണബാങ്കില്‍ നടന്ന റെയ്‌ഡില്‍ 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയിരുന്നു. ഈ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്.