Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നു? പ്രതികളോട് ഏറെ അടുത്താണ് പൊലീസെന്ന് ലോക്നാഥ് ബെഹ്‌റ

നടി വിവാഹം കഴിക്കുന്നത് ‘അയാള്‍ക്ക്’ ഇഷ്ടമായിരുന്നില്ല? ആക്രമണത്തിനു പിന്നിലെ കാരണമിതോ?

ആ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നു? പ്രതികളോട് ഏറെ അടുത്താണ് പൊലീസെന്ന് ലോക്നാഥ് ബെഹ്‌റ
, ബുധന്‍, 5 ജൂലൈ 2017 (07:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടി ആക്രമിക്കപ്പെട്ട സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നുവെന്ന് ബെഹ്‌റ വ്യക്തമാക്കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് സംശയിക്കുന്ന ചിലര്‍ ഇതിന്റെ ഭാഗമാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ബെഹ്‌റ പറഞ്ഞു. മാര്‍ച്ചില്‍ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അത് ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. കേസിലെ ഒരു തെളിവ് അതാണെന്നും ബെഹ്‌റ പറയുന്നു.

അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി. അതോടൊപ്പം, നടിയെ ആക്രമിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുവരുന്നു. നടിയുടെ വിവാഹം മുടക്കാനായിരുന്നു ‘അണിയറയിലെ വില്ലന്റെ/വില്ലത്തിയുടെ’ ശ്രമം.

പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്നും മൊഴിയുണ്ട്. നടി വിവാഹിതയാകുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പെന്നും അന്വേഷിച്ച് വരികയാണ്. വിവാഹം മുടങ്ങുന്നത് കൊണ്ട് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്, ആ ചോറിൽ മണ്ണ് വാരിയിടാൻ നാം തന്നെ വഴിവെച്ച് കൊടുക്കരുത്; മമ്മൂട്ടിയും മോഹന്‍ലാലും മൗനം വെടിയണമെന്ന് ഭാഗ്യലക്ഷ്മി