ആത്മകഥയെഴുതിയത് ചട്ടം ലംഘിച്ച്; ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും വകുപ്പുതല നടപടിയുമെടുക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്
ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിനാണ് മുന്‍ വിജിലൻസ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്. ജേക്കബ് തോമസ് തന്റെ ആത്മകഥ എഴുതിയത് ചട്ടം ലംഘിച്ചാണെന്ന് മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം ചട്ടവിരുദ്ധമായാണ് എഴുതിയതെന്നാണ് ഇക്കാര്യം അന്വേഷിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുസ്തകത്തില്‍ അമ്പതിലധികം സ്ഥലത്ത് ചട്ടലംഘനമുണ്ടെന്നും സമിതി കണ്ടെത്തിയിരുന്നു. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം പുസ്തകം എഴുതുന്നതിന് ജേക്കബ് തോമസ് അനുമതി വാങ്ങിയിട്ടുണ്ടെന്നും സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ പുസ്തകം എഴുതുമ്പോള്‍ പാലിക്കേണ്ട ചില ചട്ടങ്ങളുണ്ടെന്നും അതൊന്നും ജേക്കബ് തോമസ് പാലിച്ചിട്ടില്ലെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍. മുന്‍മന്ത്രി കെ.ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു.