സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിൽ നിന്ന് 3 പേർക്കും പത്തനംതിട്ടയിൽ നിന്ന് രണ്ട് പേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശത്ത് നിന്നും(യുഎഇ-11,ഒമാൻ-3,സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നവരാണ്.5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലെ ആരോഗ്യപ്രവർത്തകയാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലങ്ങൾ ഇന്ന് നെഗറ്റീവായി.വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.സംസ്ഥാനത്ത് 322 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ രോഗമുക്തി നേടി.കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി.
സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് 93,404 പേരാണ് ഇതുവരെയായി എത്തിചേർന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലുള്ളത്. ഇതിൽ 94,662 പേർ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 732 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.