Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് കാലത്ത് ഗതാഗത നിയമ ലംഘനം: പിഴയായി 19.35 കോടി രൂപ ലഭിച്ചു

കോവിഡ് കാലത്ത് ഗതാഗത നിയമ ലംഘനം: പിഴയായി 19.35 കോടി രൂപ ലഭിച്ചു

എ കെ ജെ അയ്യര്‍

, ശനി, 17 ജൂലൈ 2021 (16:07 IST)
തിരുവനന്തപുരം:  കഴിഞ്ഞ ഒരു വര്‍ഷത്തിലെ കോവിഡ് കാലത്ത് ഗതാഗത നിയമ ലംഘനം വഴിയായി മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി 19.35 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള 13 മാസ കാലയളവില്‍ ഒട്ടാകെ 19,35,12,065 രൂപയാണ് പിഴ ചുമത്തിയത്.
 
ഇക്കാലയളവില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ പൊതുഗതാഗതം താത്കാലികമായി നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ തുടരുകയായിരുന്നു. പ്രധാനമായും സിഗ്‌നല്‍ തെറ്റിക്കുക, അമിതവേഗം, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, സീറ്റു ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ വഴിയാണ് കൂടുതലും പിഴ ഈടാക്കിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോപ്പില്‍ പ്രളയം: മരണം 126 കഴിഞ്ഞു