Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി, വാക്‌സിൻ എടുത്തവർക്കും ബാധകം

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി, വാക്‌സിൻ എടുത്തവർക്കും ബാധകം
, ഞായര്‍, 18 ഏപ്രില്‍ 2021 (17:02 IST)
രാജ്യത്തിന് പുറത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർ‌ബന്ധമാക്കി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന നടത്തണം. 48 മണീക്കൂർ മുൻപോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം.
 
കൊവിഡ് പരിശോധനഫലം നെഗറ്റീവാണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. കൊവിഡ് വാക്‌സിൻ എടുത്തവർക്കും ഇത് ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്റൈൻ പാലിക്കണം.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്‌ടർമാർക്ക് 5 കോടി രൂപ വീതം അനുവദിക്കാനും സർക്കാർ ഉത്തരവായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം, ആദ്യ രണ്ടാഴ്‌ച കയറ്റുമതിയിൽ വർധനവ്