കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനതര ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക വ്യാപന ആശങ്ക. സംസ്കാര ചടങ്ങിൽ പങ്കെടുത്ത 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 40 ഓളം പേർക്ക് പനി ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ട്. ഇതോടെ പ്രദേശത്ത് കൂടുതാൽ ആന്റിജൻ ടെസ്റ്റുകൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് മരണപ്പെട്ടയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാസം 19നായിരുന്നു ഇത്. പനിയും മറ്റു ലക്ഷണങ്ങളും പ്രകടിപ്പിച്ചതോടെ പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. ഇത് വലിയ് ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്.