വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക കിറ്റ് നല്‍കുന്നു. ഇതിനായി കിറ്റില്‍ പ്രധാനമായും പള്‍സ് ഓക്‌സി മീറ്റര്‍, വൈറ്റമിന്‌സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ എന്നിവയാണുള്ളത്.
ഇതിനൊപ്പം രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗ ലക്ഷണങ്ങള്‍ വിലയിരുത്തി രോഗി വാക്യം പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം എന്നിവയും ഉള്‍പ്പെടും. ഇത് കൂടാതെ മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യ സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ ലഘുലേഖകള്‍ എന്നിവയും കിറ്റില്‍ കാണും.
രോഗി സ്വയം പൂരിപ്പിക്കേണ്ട ഫോറത്തില്‍ പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസ തടസം, പേശീ വേദന, തൊണ്ട വേദന, അസ്വസ്ഥത, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, രുചി മനം എന്നിവ തിരിച്ചറിയാത്തവള്‍, ചുണ്ടിനും മൂക്കിനും നീലനിറം എന്നീ സൂചകങ്ങളാണ് വിലയിരുത്തേണ്ടത്. ഇത് ഫോറത്തില്‍ പൂരിപ്പിച്ച ശേഷം വാട്‌സ് ആപ്പ് വഴി മെഡിക്കല്‍ ഓഫീസര്‍ക്ക് അയയ്ക്കണം.