പുല്‍പ്പള്ളി: നാടന്‍ ചാരായ വില്‍പ്പനയും തമ്മില്‍ തല്ലുമുള്ള വീഡിയോ യൂട്യൂബില്‍ വൈറലായി. എങ്കിലും വീഡിയോയിലെ തമ്മില്‍ തല്ലിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് വീഡിയോയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തില്‍ വീഡിയോയിലെ എട്ടു പേര്‍ പിടിയിലുമായി.
പുല്‍പ്പള്ളിയിലെ വണ്ടിക്കടവിലുള്ള എട്ടു യുവാക്കളാണ് നാടാണ് ചാരായ വില്‍പ്പന സംബന്ധിച്ച വീഡിയോ ഷൂട്ട് ചെയ്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ടവരെല്ലാം ഇത് യഥാര്‍ത്ഥ സംഭവമെന്നും കരുതി. അടിപിടി ആയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
എന്നാല്‍ പോലീസ് ഇതിലെ എട്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു, എന്തിനെന്നല്ലേ ? മാസ്‌ക് ധരിക്കാതെയും കൂട്ടംകൂടി നിന്നതിനും മറ്റുമായി കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണം ലംഘിച്ചതിനാണ് പോലീസ് കേസ് എടുത്തത്. അനീഷ്, റോബിന്‍, രമേശ്, സിനു, ശ്രീക്കുട്ടന്‍, അബിന്‍, വിഷ്ണു, രാഹുല്‍, യൂജിന്‍ എന്നിവരാണ് വീഡിയോയിലെ താരങ്ങള്‍. അവസാനം ആയിരം രൂപ പിഴ വസൂലാക്കിയ ശേഷം ഇവരെ പോലീസ് വിട്ടയച്ചു.