കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട യുകെ ഇറ്റാലിയൻ പൗരന്മാർ മൂന്നാറിലും തിരുവനന്തപുരത്തുമായി സഞ്ചരിച്ച സ്ഥലങ്ങൾ അതികൃതർ തിരിച്ചറിഞ്ഞു. ഇരുവരും സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ ആ ദിവസങ്ങളിലെ നിശ്ചിത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വര്‍ക്കലയില്‍ താമസിച്ച ഇറ്റലി പൗരന്റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട്മാപ്പ് തിരുവനന്തപുരം കളക്ടറാണ് പുറത്തുവിട്ടിട്ടുള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച യുകെ പൗരന് ഇടുക്കിയിലും മറ്റും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് അധികൃതരാണ് പുറത്തുവിട്ടത്.