Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറ്റു സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് വിവാഹ ചടങ്ങിനുപോകാന്‍ അനുമതി നൽകില്ല

മറ്റു സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് വിവാഹ ചടങ്ങിനുപോകാന്‍ അനുമതി നൽകില്ല

സുബിന്‍ ജോഷി

തിരുവനന്തപുരം , ശനി, 27 ജൂണ്‍ 2020 (16:45 IST)
മറ്റു സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകില്ല. കണ്ടെയ്ൻമെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളിലേക്ക് വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കലക്ടറിൽ നിന്നു പാസ് വാങ്ങണമെന്നും സർക്കാർ നിര്‍ദ്ദേശം. 
 
പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാസ് ലഭിച്ചവർക്ക് മാത്രമേ ജില്ലകളിൽ നിന്നു പാസ് അനുവദിക്കൂ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുകയാണ്.
 
വിവാഹത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. വിവാഹസംഘം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. 
 
കേരളത്തില്‍ നിന്ന് പോകുന്നവർ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ഇവിടെ ക്വാറന്റീനിൽ കഴിയേണ്ടതാണ്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കിലും 14 ദിവസം ക്വാറന്റീനിൽ കഴിയണം. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാരിയംകുന്നൻറെ ആദ്യ വിക്കറ്റ് വീണു, ട്രോളി സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്