കൊല്ലം: വന്‍ വിവാദമായിരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ വെട്ടിപ്പ് പുറത്ത് വന്നതിനൊപ്പം കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം സഹകരണ ബാങ്കിലും വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. കുന്നത്തൂര്‍ താലൂക്കില്‍ തന്നെ ഇതിനൊപ്പം സമീപത്തെ മറ്റു രണ്ട് സഹകരണ ബാങ്കുകളിലും തട്ടിപ്പുകള്‍ വ്യാപകമായി കണ്ടെത്തി.
പോരുവഴി പലവട്ടം സഹകരണ ബാങ്കില്‍ മൂന്നു കോടിയോളം രൂപയുടെ വെട്ടിപ്പാണ് കണ്ടത്. ഇതോടെ ബാങ്കിലെ മുഴുവന്‍ ജീവനക്കാരെയും പുറത്താക്കുകയും ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാങ്കിലെ അംഗങ്ങളുടെ നിക്ഷേപ തുകയാണ് ജീവനക്കാര്‍ കവര്‍ന്നത്. ഇതിനൊപ്പം ഭരണ സമിതിയെയും പിരിച്ചുവിട്ടിരുന്നു.
സമീപത്തെ ശൂരനാട് ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തിന്റെ വെട്ടിപ്പ് കണ്ടതോടെ ഒരു ജീവനക്കാരനെ പുറത്താക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് അമ്പലത്തുംഭാഗം സര്‍വീസ് സഹകരണ ബാങ്കിലെ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് പോരുവഴി അമ്പലത്തുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്.