പാചക എണ്ണയുടെ പുനരുപയോഗം കര്‍ശനമായി തടയും. തട്ടുകടകളില്‍ ഉള്‍പ്പെടെയുള്ള ബാക്കിവരുന്ന പാചകഎണ്ണയുടെ പുനരുപയോഗം തടയുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 50 ലിറ്റര്‍ എണ്ണ വരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ ബാക്കിവരുന്ന പാചക എണ്ണ ബയോ ഡീസല്‍ കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. കേരളത്തിലെ സ്ഥിതി അനുസരിച്ച് 20 ലിറ്റര്‍ എണ്ണ പയോഗിക്കുന്ന സ്ഥാപനങ്ങള്‍ ബാക്കിവരുന്ന എണ്ണ ബയോ ഡീസല്‍ കമ്പനികള്‍ക്ക് നല്‍കണം.
ഇത് നടപ്പാക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഇങ്ങനെ കൈമാറുന്ന എണ്ണയ്ക്ക് 40 രൂപ വരെയാണ് കമ്പനികള്‍ നല്‍കുന്നത്. ഇതിനുള്ള രജിസ്റ്റര്‍ എല്ലാ സ്ഥാപനങ്ങളിലും സൂക്ഷിക്കണം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പരമാവധി എത്ര തിളച്ചാലും പത്തുമുതല്‍ 20% വരെ ബാക്കി വരുമെന്നാണ് കണക്ക്.