Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലീഗിന് കോൺഗ്രസ് കീഴടങ്ങി, പാർട്ടിയുടെ മതനിരപേക്ഷ മുഖം നഷ്ടമായി: യു‌ഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സഭാ പ്രസിദ്ധീകരണം

ലീഗിന് കോൺഗ്രസ് കീഴടങ്ങി, പാർട്ടിയുടെ മതനിരപേക്ഷ മുഖം നഷ്ടമായി: യു‌ഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി സഭാ പ്രസിദ്ധീകരണം
, തിങ്കള്‍, 4 ജനുവരി 2021 (14:09 IST)
യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും യു‌ഡിഎഫ്-വെൽഫയർ പാർട്ടി ബന്ധത്തിലൂടെ പാർട്ടിയുടെ മതനിരപേക്ഷ മുഖം നഷ്ടമായെന്നും ഇതാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണമെന്നുമാണ് സഭാ പ്രസിദ്ധീകരണത്തിന്റെ വിമർശനം.
 
ജോസ് കെ മാണി വന്നതുകൊണ്ടല്ല ഇടതുപക്ഷം മധ്യകേരളത്തിൽ നേട്ടമുണ്ടാക്കിയത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. അത് ഇടത്‌പക്ഷത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ട്.ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ല.
 
കോൺഗ്രസ് നിലവിൽ ലീഗിന് കീഴടങ്ങിയിരിക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടി കൂടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. അതേസമയം സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനായി. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങൾക്കൊപ്പമുള്ള സർക്കാരെന്നും തെളിയിക്കാൻ എൽഡിഎഫിനായി.
 
അതേസമയം ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിൽ ബിജെപിയുടേത് മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു. വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകള്‍ തെളിയിക്കുന്നുവെന്നും എഡിറ്റോറിയലിൽ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍