Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കിനി ക്ഷേമപെന്‍ഷന്‍ ലഭിക്കില്ല; അറിഞ്ഞിരിക്കേണ്ടത്

ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കിനി ക്ഷേമപെന്‍ഷന്‍ ലഭിക്കില്ല; അറിഞ്ഞിരിക്കേണ്ടത്
, ബുധന്‍, 29 മാര്‍ച്ച് 2023 (09:16 IST)
ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. 
 
ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. 
 
ആധാര്‍ ഇല്ലാതെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍ / ക്ഷേമനിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 
 
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതും തുടര്‍ന്ന് മസ്റ്ററിങ് നടത്തിയ മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു