Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയ്ക്കും പിന്നാലെ പിണറായി വിജയനും? വിവാദങ്ങൾക്ക് ചൂടേറുന്നു!

ആദ്യം ഇ പി ജയരാജൻ, പിന്നെ മേഴ്സിക്കുട്ടിയമ്മ; ഒടുവിൽ പിണറായി വിജയനും!

ഇ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയ്ക്കും പിന്നാലെ പിണറായി വിജയനും? വിവാദങ്ങൾക്ക് ചൂടേറുന്നു!
, തിങ്കള്‍, 9 ജനുവരി 2017 (08:21 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനം പരിശോധിക്കണമെന്ന് ഗവർണർക്ക് പരാതി. മുഖ്യമന്ത്രിയുടെ ഭാര്യയുടേതടക്കം വിഎസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. അഡ്വ: പിറഹിമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
 
പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ബന്ധുനിയമനമാണെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. വി എസ് സർക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളിൽ 15 എണ്ണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
 
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് റഹീം ഗവർണറെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗവര്‍ണറുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും റഹീം പറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒപ്പം ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടിയും വന്നു.
 
ജയരാജനും മേഴ്സിക്കുട്ടിയക്കയ്ക്കും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിന്റെ മുൾമുനയിലാണ്. ഇക്കാര്യത്തിൽ അന്വേഷണ‌ത്തിന് ഉത്തരവിട്ടാൽ മുഖ്യമന്ത്രിയെന്ന നിലയിൽ അത് പിണറായി വിജയനെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളൂരു പീഡനം; യുവതിയും കാമുകനും ചേർന്നു കളിച്ച നാടകം