Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ, അടുത്ത നാലുമാസവും ഭക്ഷ്യ കിറ്റ് വിതരണം, കർമ്മപദ്ധതിയുമായി സർക്കാർ

100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ, അടുത്ത നാലുമാസവും ഭക്ഷ്യ കിറ്റ് വിതരണം, കർമ്മപദ്ധതിയുമായി സർക്കാർ
, ഞായര്‍, 30 ഓഗസ്റ്റ് 2020 (17:01 IST)
തിരുവനന്തപുരം: അടുത്ത 100 ദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിയ്ക്കുന്നതും ആരംഭിയ്ക്കുന്നതുമായ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഓണത്തിന് ആരംഭിച്ച ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാലുമാസവും തുടരും എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം സമ്പദ്ഘടനയെ സാരമായി തന്നെ ബാധിച്ചു, അത് നവകേരള നിർമ്മാണത്തിന്റെ വേഗത കുറച്ചു. പക്ഷേ വികസ പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല. പദ്ധികളുമായി മുന്നോട്ടുപോകും. 
 
സാധാരണക്കാാർക്ക നേരിട്ട് തന്നെ സമാശ്വാസം നൽകാനാണ് ശ്രമിയ്ക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റമാണ് ഈ സര്‍ക്കാറിന്റെ മികച്ച പ്രവൃത്തി. യുഡിഎഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍. അതു പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെന്‍ഷന്‍ തുക 600ല്‍ നിന്ന് 1300 രൂപയാക്കി ഉയർത്തി. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 36 ലക്ഷത്തില്‍ നിന്ന് 58 ലക്ഷമായി വര്‍ധിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കും. പെന്‍ഷന്‍ ഇനി മാസംതോറും വിതരണം ചെയ്യും. 
 
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കും. 100 ദിവസത്തിനുള്ളില്‍ 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. പത്ത് ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്കാനിങ് കേന്ദ്രങ്ങള്‍, 3 കാത്ത് ലാബുകള്‍, 2 കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കും. പകര്‍ച്ചവ്യാധി തുടങ്ങിയതിനു ശേഷം 9,768 ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചു. 1,200 ഹൗസ് സര്‍ജന്‍മാരേയും നിയമിച്ചു. ഇനിയും ആവശ്യം വന്നാല്‍ 100 ദിവസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അര ലക്ഷമായി ഉയര്‍ത്തും. 
 
2021 ജനുവരിയിൽ സ്കൂളുകൾ തുറക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് പുതിയ സാഹചര്യങ്ങൾ ഒരുക്കും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാവും. 250 കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിയ്ക്കുകയും ചെയ്യും. 11,400 സ്കൂളുകളിൽ കംബ്യൂട്ടർ ലാബുകൾ ഒരുക്കും എന്നും ഹയസെക്കൻഡറി കോളേജ് മേഖലകളിൽ 1000 തസ്തികകൾ സൃഷ്ടിയ്ക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഗ്നൈറ്റിന്റെ രൂപഭംഗി പൂർണമായും വ്യക്തമാകുന്ന വിഡിയോ പുറത്തുവിട്ട് നിസ്സാൻ, വീഡിയോ !