Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
, ഞായര്‍, 3 ഡിസം‌ബര്‍ 2023 (15:35 IST)
പാലക്കാട് :  തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച നവകേരള സദസ്സ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഏതുവിഷയത്തിലും ഇപ്പോൾ ബി.ജെ.പിയുടെ ബി.ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.  
 
ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പായാണ് കണ്ടിരുന്നത്. അതിൽ രാജസ്ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, ഈ മൂന്നു സംസ്ഥാനങ്ങളും ജനങ്ങളാകെ ഉറപ്പിച്ചിരുന്ന തകർച്ചയായിരുന്നു. അത് വലിയ തോതിൽ വരുന്ന പൊതു തെരഞ്ഞെടുപ്പിന് ആവേശകരമാകും, നല്ല പ്രതികരണം പൊതുവിൽ രാജ്യത്തിൽ ഉണ്ടാക്കും എന്നെല്ലാമുള്ള പൊതു ചിന്തയാണ് ഈ സംസ്ഥാനങ്ങളിൽ തേര. പ്രഖ്യാപിച്ചപ്പോൾ പൊതുവെ ഉണ്ടായ സ്വീകരണം.
 
എന്നാൽ ഒരു വസ്തുത നാം ഈ ഘട്ടത്തിലെല്ലാം ഓർക്കുന്നുണ്ടായിരുന്നു. ബി.ജെ.പി യെ നേരിമാറ്റുമ്പോൾ ആകാവുന്നത്ര യോജിച്ച നില ഉണ്ടാക്കുക എന്നത് ഈ സംസ്ഥാനങ്ങളിലൊക്കെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇവിടെ ആ ധാരണയ്ക്ക് പകരം ഇവിടെയുള്ള ഒരു പധാന കക്ഷിയായ കോൺഗ്രസ് ചിന്തിച്ചത് തങ്ങൾ ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു, തങ്ങൾ വലിയ ശക്തിയാണ്, ആർക്കും തങ്ങളെ നേരിടാനാകില്ലാ എന്ന ഒരു സ്വയം ധാരണ അത് ആപത്തിലേക്ക് നയിച്ച് എന്നതാണ് ഇപ്പൊ കാണുന്നത്.
 
എല്ലാ കണക്കുകൂട്ടലുകളും രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഏൽപ്പിക്കാൻ കഴുയുമെന്നുള്ളതായിരുന്നു. പക്ഷെ യോജിപ്പിക്കാൻ പറ്റുന്ന ശക്തികളെയാകെ യോജിപ്പിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസിന്റെ ഈയൊരു മുട്ടാപ്പോക്ക് നയം അത് തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭാവിച്ചു എന്ന് കാണേണ്ടതായിട്ടുണ്ട്. ഇവിടെ സമാജ് വാദി പാർട്ടിയോട് കോൺഗ്രസ് എടുത്ത തീരുമാനം ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല എന്നും നവകേരള സദസ്സ് പാലക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Election Results 2023 Live:മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം ഉറപ്പിച്ച് ബിജെപി, തെലങ്കാന കോൺഗ്രസിനൊപ്പം