Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ? നിങ്ങൾ ആകുന്നത് ചെയ്യു, ആര് പരിഗണിക്കുന്നു: മുഖ്യമന്ത്രി

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ? നിങ്ങൾ ആകുന്നത് ചെയ്യു, ആര് പരിഗണിക്കുന്നു: മുഖ്യമന്ത്രി
, വെള്ളി, 10 ഡിസം‌ബര്‍ 2021 (14:02 IST)
വഖഫ് ബോർഡിലെ ബോർഡിലെ പിഎസ്‌സി നിയമനത്തിനെതിരായ പ്രതിഷേധത്തിൽ മുസ്ലീം ലീഗിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി. എം. കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മുസ്ലീങ്ങളുടെ പ്രശ്‌നം സർക്കാർ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങൾക്കാകുന്നത് ചെയ്യുവെന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു. മലപ്പുറത്തെ വോട്ടിങ് പാറ്റേണടക്കം ഉയര്‍ത്തിക്കാട്ടി യുഡിഎഫിലും എല്‍ഡിഎഫിനും നേരിയ വ്യത്യാസമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ലീഗിനെ ഓര്‍മിപ്പിച്ചു. സമരവുമായി മുന്നോട്ട് പോകാനാണ് പദ്ധതിയെങ്കിൽ അത് തുടരാമെന്നും എന്നാൽ മുസ്ലിം മത മേലധ്യക്ഷന്മാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തുമിനിറ്റോളം രക്തംവാര്‍ന്ന് എഎസ്‌ഐ റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു