Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വയനാട്ടില്‍ കുട്ടിയുടെ ബാധ ഒഴിപ്പിക്കല്‍: അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

വയനാട്ടില്‍ കുട്ടിയുടെ ബാധ ഒഴിപ്പിക്കല്‍:  അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഓഗസ്റ്റ് 2021 (15:16 IST)
സമൂഹത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്  നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇതിനായി നേരത്തെ  സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി,  ബ്ലാക്ക് മാജിക് ബില്‍ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ  നിയമനിര്‍മാണം നടത്താവുന്നതാണ് എന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
 
വയനാട് ജില്ലയില്‍ 15 വയസ്സായ കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുകയും കുട്ടിയെ ദേഹോപദ്രവം  ഏല്‍പ്പിക്കുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാന്‍ ചാവേര്‍ ആക്രമണം താലിബന്റെ അറിവോടെയെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ്