Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടു യുവാക്കൾ അറസ്റ്റിൽ

കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം

കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടു യുവാക്കൾ അറസ്റ്റിൽ
കായംകുളം , വെള്ളി, 30 ജൂണ്‍ 2017 (20:23 IST)
പുതുപ്പള്ളിയിൽ പിഞ്ചുബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റില്‍. കായംകുളം പുതുപ്പള്ളി സാധുപുരത്ത് ബിബിൻ (20), വാലേൽ തറയിൽ അഖിൽ രാജ് (20) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടര വയസുകാരിയായ കുട്ടിയെ സമീപവാസികളായ യുവാക്കള്‍ അവരുടെ വീട്ടിലേക്ക് എടുത്തു കൊണ്ടു പോകുകയും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.

കുട്ടിയുടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന് പ്രതികളെ പൊലീസ് പിടികൂടുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ട്”; സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി