Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുചക്രവാഹനത്തിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്രാനുമതി: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

ഇരുചക്രവാഹനത്തിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്രാനുമതി: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ
, ബുധന്‍, 24 മെയ് 2023 (14:01 IST)
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നത്.
 
 
എ ഐ ക്യാമറ അവതരിച്ചപ്പോള്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതോടെ അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടിയും യാത്ര ചെയ്താല്‍ പിഴയടക്കണമെന്ന സ്ഥിതി ഉണ്ടാവുകയും പൊതുജനങ്ങളില്‍ നിന്നും ഇതിനെതിരെ പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് ശേഷമാകും ഈ വിഷയത്തില്‍ പിഴ ഈടാക്കി തുടങ്ങുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാന വരുമാനം കൈക്കൂലി: 2500 രൂപ കൈക്കൂലി കേസില്‍ പിടിയിലായ വില്ലേജ് അസിസ്റ്റന്റില്‍ നിന്നും കണ്ടെടുത്തത് ഒരു കോടിയിലേറെ രൂപ