Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

, ചൊവ്വ, 2 ജൂലൈ 2024 (17:06 IST)
കോഴിക്കോട് ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 രൂപ നഷ്ടപ്പെട്ടു. കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഡെപ്യൂട്ടി മാനേജർക്കാണ് കഴിഞ്ഞ 29 ന് രാത്രി പണം നഷ്ടപ്പെട്ടത്.
 
കഴിഞ്ഞ ജൂൺ 21 ന് ഇവരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പരിവാൻ വിഭാഗത്തിൽ നിന്നാണ് എന്നുള്ള പിഴ അടയ്ക്കാനുണ്ട് എന്നറിയിച്ച് ഒരു മെസേജ് വന്നിരുന്നു. ഇത് എ.പി. കെ ഫയലായാണ് വന്നത്. മെസേജ് തുറന്നു നോക്കിയെങ്കിലും മറ്റൊന്നും ചെയ്തില്ല.
 
എന്നാൽ 30 ന് കുറച്ചു സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാനായി card നൽകിയപ്പോഴാണ് അതിലെ അക്കൌണ്ടിൽ പണമില്ലെന്നു കണ്ടത്. തുടർന്നുള്ള പരിശോധനയിൽ കഴിഞ്ഞ രാത്രി പണം നഷ്ടമായെന്നും കണ്ടെത്തി.
 
ഇവർ എ.പി.കെ ഫയൽ തുറന്നതോടെ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നു പിന്നീട് മനസിലായി.
 
എന്നാൽ 30 ന് തന്നെ സൈബർ സെല്ലിലും കുന്ദമംഗലം പോലീസിലും പരാതി നൽകിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചെങ്കിലും കേസ് അന്വേഷിക്കാൻ തയ്യാറായില്ല എന്നാണ് പരാതിക്കാരുടെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ