Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗ ക്ലാസിന് വൈകിയ വിദ്യാർത്ഥികളെ മർദിച്ചു; പ്രധാന അധ്യാപകനെതിരെ കേസ്

കണ്ണൂർ സ്വദേശി സി സുധാകരനെതിരെയാണ് പൊലീസ് കേ‌സെടുത്തത്.

യോഗ ക്ലാസിന് വൈകിയ വിദ്യാർത്ഥികളെ മർദിച്ചു; പ്രധാന അധ്യാപകനെതിരെ കേസ്

തുമ്പി ഏബ്രഹാം

, ശനി, 23 നവം‌ബര്‍ 2019 (08:14 IST)
വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ കേസ്. യോഗാ ക്ലാസിൽ എത്താൻ വൈകിയത് ചോദ്യം ചെയ്ത പ്രധാനധ്യാപകൻ മർദിച്ചതായാണ് പരാതി. കണ്ണൂർ സ്വദേശി സി സുധാകരനെതിരെയാണ് പൊലീസ് കേ‌സെടുത്തത്.
 
ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. 13 വയസ്സുള്ള മൂന്ന് വിദ്യാർത്ഥികളാണ് പ്രധാനധ്യാപകനെതിരെ പരാതി നൽകിയത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പ്രധാനധ്യാപകനെതിരെ കേസുമായി മുൻപോട്ട് പോവാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന് പിടിഎ  പിന്തുണ നൽകി.
 
ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്‌തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രധാനധ്യാപകൻ മുങ്ങിയെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, എൻസിപി-സേന-കോൺഗ്രസ് സഖ്യത്തിന് ധാരണ