Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീട് കയ്യേറി മുപ്ലി വണ്ടുകൾ തമസം തുടങ്ങി, ഇറക്കിവിടാൻ പഠിച്ചപണി പതിനെട്ടും നോക്കി ഒടുവിൽ വണ്ടിനെ ഓടിക്കാൻ മേൽക്കൂര തന്നെ പൊളിക്കേണ്ടിവന്നു

വീട് കയ്യേറി മുപ്ലി വണ്ടുകൾ തമസം തുടങ്ങി, ഇറക്കിവിടാൻ പഠിച്ചപണി പതിനെട്ടും നോക്കി ഒടുവിൽ വണ്ടിനെ ഓടിക്കാൻ മേൽക്കൂര തന്നെ പൊളിക്കേണ്ടിവന്നു
, ചൊവ്വ, 14 മെയ് 2019 (19:44 IST)
നമ്മുടെ വീട് മറ്റാരെങ്കിലും കയ്യേറി താമസം ആരംഭിച്ചാൽ പൊലീസിൽ പരാതിപെട്ട് നിയമത്തിന്റെ സഹായത്തോടെ ഇറക്കിവിടാം. എന്നാൽ വണ്ടുകൾ കൂട്ടത്തോടെ വന്ന് വീട് കയ്യേറിയാൽ എന്തായിരിക്കും അവസ്ഥ. മുപ്ലി വണ്ടുകൾ കൂട്ടത്തോടെ വീട്ടിൽ താസിക്കാൻ തുടങ്ങിയതോടെ വീടിന്റെ മേൽക്കൂര തന്നെ പൊളിക്കേണ്ടിവന്നിരിക്കുകയാണ് തൊടുപുഴയിലെ പാറപ്പുഴ വടശേരിയിൽ ജോണിന്.
 
കഴിഞ്ഞ മാസത്തോടെയാണ് ജോണിന്റെ വീട്ടിലേക്ക് മുപ്ലി വണ്ടുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്. ഒരു ദിവസംകൊണ്ട് തന്നെ ലക്ഷക്കണക്കിന് വണ്ടുകൾ വീട്ടിൽ കൂടുകൂട്ടി താമസിക്കാൻ തുടങ്ങി. വണ്ടുകൾ വീടിന്റെ മേൽക്കൂരയും ഭിത്തികളിലുമെല്ലാം വാസമുറപ്പിച്ചതോടെ ജോണിന്റെ ഭാര്യ ലിസിക്ക് ശ്വസ തടസം നേരിടാൻ തുടങ്ങി. ആശുപത്രിയിൽ ചികിത്സ തേടിയതോടെ വണ്ടുകളിൽനിന്നുമുള്ള അലർജിയാണ് ശ്വസ തടസത്തിന് കാരണം എന്ന് ഡോക്ടർമാർ വ്യക്തമാക്കി. 
 
ഇതോടെ ഇവർ ബന്ധുക്കളുടെ വീടുകളിൽ മറിമാറി താമസിക്കുകയാണ്. വണ്ടുകളെ വീട്ടൽനിന്നും ഒഴിവാക്കാൻ ആവുന്നതെല്ലാം ചെയ്തെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ മേൽക്കൂര തന്നെ പൊളിച്ചുനീക്കേണ്ടിവന്നു. വീടിന്റെ മേൽക്കൂരയിലും ഭിത്തികളും വാസമുറപ്പിച്ച ലക്ഷക്കണക്കിന് വണ്ടുകളെ കുഴികുത്തിമൂടുകയായിരുന്നു. പ്രദേശത്തെ മിക്ക വീടുകളിലും മുപ്ലി വണ്ടുകളുടെ ശല്യം രൂക്ഷമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരനൊപ്പം കുതിരപ്പുറത്തേക്ക് ചാടി കയറി, പിന്നീട് നാഗനൃത്തം, എന്തു ചെയ്യണമെന്ന് അറിയാതെ വരനും കാഴ്ചക്കാരും, വീഡിയോ വൈറൽ !