ലോറിയിൽ നിന്ന് ചാടിയ പോത്ത് തിരക്ക് നിറഞ്ഞ ദേശിയപാതയിലൂടെ വിരണ്ടോടി; തളച്ചത് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അറുക്കുന്നതിനായി ലോറിയിൽ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ചാടിയതാകാമെനാണ് കരുതുന്നത്.
ലോറിയിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന പോത്ത് അരൂർ ബൈപ്പാസ് കവലയിൽ നിന്ന് ദേശിയപാതയിലൂടെ വിരണ്ടോടി ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഏകദേശം മൂന്ന് കിലോമീറ്റർ ദേശീയപാതയിലൂടെ ഓടി പോലീസ് സ്റ്റേഷൻ മുറ്റത്തെത്തുകയും ചെയ്തു . പോത്ത് ദേശീയപാതയിലൂടെ ഓടിയത് വളരെ തിരക്കുക്കുള്ള രാവിലെ ഒൻപത് മണി സമയത്താണ്.
ആ സമയം റോഡിലൂടെ തലങ്ങും വിലങ്ങും വണ്ടികൾ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവർമാർ വളരെ ശ്രദ്ധിച്ചതിനാൽ അപകടമുണ്ടാകാതെ പോത്ത് രക്ഷപ്പെട്ടു. ആദ്യം പോലീസ് സ്റ്റേഷൻ പരിസരത്തെത്തിയ ശേഷം പിറകിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലും പോത്ത് എത്തി. ഉടൻ തന്നെ ആശുപത്രിയുടെ ഗേറ്റ് പോലീസ് പൂട്ടുകയും വാതലുകൾ അടക്കുകയും ചെയ്തതോടെ പോത്ത് ആശുപത്രി കോമ്പൗണ്ടിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഫയർസ്റ്റേഷനിൽ ഓഫീസർ പി വി പ്രേംനാഥിന്റെയും ലീഡിംഗ് ഫയർമാൻ ടി എം പവിത്രൻ അരൂർ പൊലീസും മറ്റ് രണ്ടുപേരും കൂടി എത്തി പോത്തിനെ തളച്ചു.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അറുക്കുന്നതിനായി ലോറിയിൽ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ചാടിയതാകാമെനാണ് കരുതുന്നത്. നിലവിൽ പോത്തിനെ പോലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് കെട്ടിയിട്ടിരിക്കുകയാണ് ഇതുവരെ ഉടമകൾ ആരും തന്നെ എത്തിയിട്ടില്ല. സമാനമായി ഇതിനുമുൻപും ഇതുപോലെ ലോറിയിൽ നിന്ന് ചാടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.