Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാമുകിയുടെ സ്വഭാവം പരിശോധിക്കാന്‍ കള്ളപ്പേരില്‍ ചാറ്റിങ്, ഹെല്‍മറ്റ് ധരിച്ചെത്തി വീടിനു പുറത്തേക്ക് വിളിച്ചിറക്കി; അരുംകൊലയില്‍ നടുങ്ങി വര്‍ക്കല

കഴിഞ്ഞ ഏതാനും നാളുകളായി സംഗീതയും അഖിലും അടുപ്പത്തിലാണ്

കാമുകിയുടെ സ്വഭാവം പരിശോധിക്കാന്‍ കള്ളപ്പേരില്‍ ചാറ്റിങ്, ഹെല്‍മറ്റ് ധരിച്ചെത്തി വീടിനു പുറത്തേക്ക് വിളിച്ചിറക്കി; അരുംകൊലയില്‍ നടുങ്ങി വര്‍ക്കല
, ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:34 IST)
17 കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നടുങ്ങി നാട്. കൊല്ലം വര്‍ക്കല വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് വീട്ടുമുറ്റത്ത് ആണ്‍സുഹൃത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. അഖില്‍ എന്ന ഗോപു ആണ് ആക്രമണം നടത്തിയത്. പ്രതിക്ക് 20 വയസ് മാത്രമാണ് പ്രായം. പെണ്‍സുഹൃത്തില്‍ വിശ്വാസം ഉറപ്പിക്കാന്‍ അഖില്‍ നടത്തിയ നാടകമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. 
 
കഴിഞ്ഞ ഏതാനും നാളുകളായി സംഗീതയും അഖിലും അടുപ്പത്തിലാണ്. ഈ സമയത്താണ് അഖിലിന് സംഗീതയില്‍ വിശ്വാസം പരീക്ഷിക്കാന്‍ തോന്നിയത്. വേറൊരു സിം ഉപയോഗിച്ച് മറ്റൊരു പേരില്‍ അഖില്‍ സംഗീതയ്ക്ക് മെസേജ് അയക്കാന്‍ തുടങ്ങി. അതോടൊപ്പം തന്നെ അഖില്‍ സംഗീതയുമായുള്ള അടുപ്പവും തുടര്‍ന്നു. 
 
തന്നെ സംഗീത വഞ്ചിക്കുകയാണെന്ന് അഖിലിന് തോന്നാന്‍ തുടങ്ങിയപ്പോഴാണ് കൊലപാതകമെന്ന ക്രൂരതയിലേക്ക് കാര്യങ്ങള്‍ എത്തിയത്. തനിക്ക് കാണണമെന്നും വീടിന് പുറത്തേക്ക് വരണമെന്നും ആവശ്യപ്പെട്ട് കള്ളപ്പേരിലുള്ള നമ്പറില്‍ നിന്ന് അഖില്‍ സംഗീതയ്ക്ക് മെസേജ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഗീത വീടിനു പുറത്തേക്ക് എത്തിയത്. 
 
അഖില്‍ ഹെല്‍മറ്റ് ധരിച്ചാണ് ബൈക്കില്‍ എത്തിയത്. ഒറ്റ നോട്ടത്തില്‍ സംഗീതയ്ക്ക് തന്നെ മനസ്സിലാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഹെല്‍മറ്റ് ധരിച്ചെത്തിയ അഖിലുമായി സംഗീത വീടിനു മുന്നിലെ ഇടവഴിയില്‍ നിന്ന് പെണ്‍കുട്ടിയോട് സംസാരിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത് അഖില്‍ ആണോയെന്ന് സംഗീതയ്ക്ക് സംശയം തോന്നി. ഹെല്‍മറ്റ് ഊരാന്‍ സംഗീത ആവശ്യപ്പെട്ടു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന കത്തി അഖില്‍ സംഗീതയുടെ കഴുത്തിനു നേരെ വീശുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ സംഗീത രക്തത്തില്‍ കുളിച്ച് വീട്ടിലേക്കെത്തി വാതില്‍ മുട്ടുകയായിരുന്നു. വീട്ടുകാര്‍ സംഗീതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേഷ്യത്തില്‍ പറയുന്ന വാക്കുകളെ ആത്മഹത്യാപ്രേരണയായി കാണാന്‍ ആവില്ലെന്ന് ഹൈക്കോടതി