പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ സംസ്ഥാന ബിജെപി അധ്യക്ഷനായുള്ള ചർച്ചകൾ സജീവമായി മുന്നേറുകയാണ്. ഇതോടെ ബിജെപിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കും. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കണം എന്നാണ് മുരളീധരൻ പക്ഷത്തിന്റെ ആവശ്യം.
അതേസമയം കൃഷ്ണദാസ് പക്ഷം എംടി രമേശിന്റെ പേരാണ് മുന്നോട്ടുവക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിനും എംടി രമേശിനോടാണ് താൽപര്യം എന്നാണ് സൂചന, എന്നാൽ ഇരു ഗ്രൂപ്പുകളും തമ്മിൽ പോര് രൂക്ഷമായാൽ പ്രശ്നപരിഹാരത്തിനായി കുമ്മനത്തെ തന്നെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാനും സാധ്യതയുണ്ട്.
കേന്ദ്ര തേത്രത്വത്തിന്റെ നിലപാടാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാവുക. അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ സംശയം ഇല്ല എന്നായിരുന്നു വിഷയത്തിൽ കുമ്മനം രാജശേഖരന്റെ പ്രതികരണം. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പാർട്ടിയെ അറിയിച്ചിട്ടില്ല എന്നും കുമ്മാനം വ്യക്തമാക്കി.