കേരളത്തിൽ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് റിപ്പോർട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ നൽകിയ റിപ്പോർട്ടിലാണ് വിമർശനം. ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ അനുകൂല സാഹചര്യമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് പാർട്ടികളിൽ നിന്ന് പലരും ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലൊന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയും കേരളത്തേക്കാൾ പ്രതികൂല സാഹചര്യമുള്ളതാണെങ്കിലും സംഘടനാ സംവിധാനം കേരളത്തേക്കാൾ മികച്ചതാണ്.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ടായിരുന്നിട്ടും വിജയം സ്വന്തമാക്കാനായില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിൽനിന്ന് പരിഗണനയ്ക്കു വന്നിരുന്നത്.