Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താൽ: അക്രമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി

ഹർത്താൽ: അക്രമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:36 IST)
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമല കർമ്മ സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമമുണ്ടായാൽ ശക്തമായി നേരിടുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. ഹർത്താലിന്റെ പേരിൽ കടകൾ അടപ്പിക്കുകയോ ഗതാഗതം തടസപ്പെടുത്തുകയോ ചെയ്താൽ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് ഡി ജി പി വ്യക്തമാക്കി. 
 
ശബരിമല, പമ്പ, നിലക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളി കൂടുതൽ പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ ഇടങ്ങളിൽ പട്രോളിങ് ശക്തമാക്കും. ആവശ്യമുള്ള ഇടങ്ങളിൽ പിക്കറ്റ് സ്ഥാപിക്കും. സ്ഥലത്ത് ഇന്റലിജൻസ് വിഭാഗത്തോട് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയതായും ബെഹ്‌റ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഈ തല്ല് വാങ്ങുന്നത് എസ് എഫ് ഐക്കാരി‘- ശബരിമലയിൽ കലാപം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ