Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട' - ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി

വിവാദങ്ങൾക്കുള്ള മറുപടി അങ്ങ് ദുബായിൽ നിന്ന് ലൈവിൽ കൊടുത്ത് ബിനീഷ് കോടിയേരി

'കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട' - ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി
, ശനി, 17 ഫെബ്രുവരി 2018 (08:01 IST)
ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കുമുള്ള മറുപടിയുമായി ബിനീഷ് കോടിയേരി. കേസുമായി ബന്ധപ്പെട്ട എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നാണ് ബിനീഷ് കോടിയേരി ലൈവിലൂടെ അവകാശപ്പെടുന്നത്. 
 
താനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു. താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും കോടിയേരി വ്യക്തമാക്കി.
 
ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നാണ് ബിനീഷ് കോടിയേരിയുടെ ലൈവ്. നടക്കാന്‍ പഠിച്ചത് തലശേരിയാണെന്നും ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും ബിനീഷ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർത്തിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കമലും രജനിയും! എല്ലാം വെറുതേയായോ?