താന്‍ ചെയ്യാത്തകാര്യങ്ങള്‍ ചെയ്തെന്ന് സമ്മതിച്ചുകൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി. ഇന്നലെ വൈകുന്നേരം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ നിന്ന് സ്കാനിങ് കഴിഞ്ഞിറങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബിനീഷ് ഇക്കാര്യം പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ലഹരിമരുന്ന് കേസില്‍ പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന് കൂടിയായ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റുചെയ്യുന്നത്. നാലുദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരുകയായിരുന്നു.