വിദേശനിർമ്മിത മദ്യം വിൽക്കാനുള്ള തീരുമാനം; ഹൈടെക് ആയി മദ്യവിൽപന ശാലകൾ
ഹൈടെക് ആയി മദ്യവിൽപന ശാലകൾ
ബീവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകളിലെല്ലാം പുതിയ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. വിദേശനിർമ്മിത മദ്യം വിൽക്കാൻ തീരുമാനിച്ചതോടെയാണ് നിലവിലെ പുതിയ മാറ്റം. ജൂലൈ ആദ്യവാരം മുതൽ വിദേശനിർമ്മിത മദ്യം കടകളിൽ ലഭ്യമാകുമെന്നാണ് വിവരം.
കോർപറേഷന്റെ 266 കടകളിൽ സാധ്യമായിടത്തെല്ലാം എയർകണ്ടീഷൻ ഘടിപ്പിക്കുകയും ചെയ്യും. അടുത്തമാസം അവസാനത്തോടെ ഈ സംവിധാനം 100 കടകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. മദ്യം നൽകാനുള്ള സഞ്ചിക്കുവേണ്ടി ടെൻഡർ വിളിച്ചു. പ്ലാസ്‌റ്റിക് ഘടകങ്ങളില്ലാത്ത സഞ്ചിയാണ് വാങ്ങുന്നത്.
കടകളിലെല്ലാം ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് മുഖേനയുള്ള പണമിടപാട് സൗകര്യം കൊണ്ടുവരും. ഇതിനായി പഞ്ചാബ് നാഷണൽ ബാങ്കുമായി ധാരണയിലെത്തി. ഉപയോക്താവിൽനിന്നു കാർഡ് വഴി പണം സ്വീകരിക്കുന്ന കടയുടമയിൽനിന്നു ബാങ്കുകൾ ഫീസ് ഈടാക്കാറുണ്ട്. എന്നാൽ ഫീസ് ഒഴിവാക്കിയാണു പിഎൻബിയുമായുള്ള കോർപറേഷന്റെ കരാർ. കടകളിലെല്ലാം ക്യാമറ സ്ഥാപിക്കാനും കരാർ ക്ഷണിച്ചു.