Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന്; ഭീഷണിയായി അറബിക്കടലിലെ ചക്രവാതചുഴിയും

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന്; ഭീഷണിയായി അറബിക്കടലിലെ ചക്രവാതചുഴിയും
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:34 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലിലെ ചക്രവാതചുഴി തുടരുകയാണ്. കേരളത്തില്‍ അതിശക്തമായ മഴ തുടരും. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മഴക്ക് കാരണമായ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ 'കൊമ്പസു' ചുഴലിക്കാറ്റ് ശക്തി കുറയുന്നത്തിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് താത്കാലികമായി ദുര്‍ബലമായി. മുന്‍ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഴയുടെ അളവും കുറഞ്ഞേക്കാം. വടക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ലഭിക്കുക. 
 
കേരളത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Orange Alert) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴ ശക്തം: ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്