Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തേനീച്ചയുടെ കുത്തേറ്റു ഐ.സി.യുവിലായിരുന്ന വീട്ടമ്മ മരിച്ചു

തേനീച്ചയുടെ കുത്തേറ്റു ഐ.സി.യുവിലായിരുന്ന വീട്ടമ്മ മരിച്ചു

എ കെ ജെ അയ്യർ

, ശനി, 12 ഒക്‌ടോബര്‍ 2024 (12:14 IST)
തിരുവനന്തപുരം : തൊഴിലുറപ്പ് ജോലിയിൽ കാട് വെട്ടുന്നതിനിടെ തേനീച്ച  കൂട് ഇളകി കൂട്ടിൽ നിന്നു നൂറു കണക്കിനു തേനീച്ചകളുടെ കുത്തേറ്റു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു വിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മുളയറ കരിക്കത്ത് വീട്ടിൽ സുശീല എന്ന 62 കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.
 
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ അരുവിക്കര ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് ജോലി നടക്കുന്നതിനിടെയാണ് തേനീച്ച കൂട് ഇളകി 20 ലേറെ തൊഴിലാളികൾക്ക് കുത്തേറ്റത്. പത്ത് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വെള്ളനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സുശീല കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ചത്. ഇവർക്കൊപ്പം ജോലി ചെയ്തിരു രഘുവതി എന്ന തൊഴിലാളിയും തേനീച്ചയുടെ കുത്തേറ്റ് ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂട്ടർ ഇടിച്ചു റോഡിൽ വീണ വയോധികന് ബസ് കയറി ദാരുണാന്ത്യം